Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് സ്കൂൾ ബസ് ഡ്രൈവറെ കഞ്ചാവുമായി പിടികൂടി, പൊലീസിന് സംശയം, പരിശോധിച്ചപ്പോൾ വിൽപ്പനയെന്ന് വ്യക്തം

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു. 

school bus driver arrested with drug in thiruvananthapuram apn
Author
First Published Oct 18, 2023, 1:58 PM IST

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് ഗവ: യു പി എസിലെ താൽക്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പൊലീസ് പിടികൂടി. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു. 

ആദ്യം ഒരു ശബ്ദം, പിന്നാലെ രമ്യയുടെ നിലവിളി; ദീപക്ക് വീടിന്റെ പരിസരത്ത് ഒളിച്ചു; നിർണായകം അയൽവാസിയുടെ മൊഴി

സ്കൂൾ ബസ് ഡ്രൈവറെ കുറിച്ച് രക്ഷിതാക്കൾക്ക് ചില സംശയങ്ങൾ, പരിശോധനയിൽ മദ്യപിച്ചെന്ന് തെളിഞ്ഞു

പത്തനംതിട്ടയിൽ മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ആള്‍ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. ചെന്നീര്‍ക്കരയിൽ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായുളള സംശയം രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇതോടെ അയാൾക്കെതിരെ പൊലീസ് കേസെടുത്തു.  ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്. 

Follow Us:
Download App:
  • android
  • ios