ഇയാളുടെ ഷ‍ര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ഇയാൾ പരിഭ്രമിച്ചു

വൈത്തിരി : എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാളുടെ ഷ‍ര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ഇയാൾ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പുൽപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാളാണ് പ്രതി ജയരാജ്‌.

മയക്കുമരുന്നുപൊതി പോക്കറ്റിലിട്ടു, കേസെടുക്കുമെന്ന് പറഞ്ഞ് വിദ്യാർത്ഥിയുടെ ലക്ഷങ്ങൾ തട്ടി, പൊലീസിനെതിരെ കേസ്

അതിനിടെ തൃശൂ‍ര്‍ കുന്നംകുളം അഞ്ഞൂരിൽ നടന്ന വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവ് പിടികൂടി. ആർത്താറ്റ് സ്വദേശി മുണ്ടന്തറ വീട്ടിൽ 29 വയസ്സുള്ള സതീശനെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയോടൊപ്പമുണ്ടായിരുന്ന ഷൈജു എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. 

YouTube video player