കോഴിക്കോട്: പൊട്ടി വീണ വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. തിരുവമ്പാടി പുന്നക്കൽ മേനോംമൂട്ടിൽ ജോണിയുടെ മകൻ ഷോൺ(13) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഷോണിനെ അമ്മ ജലനിധിയുടെ പൈപ്പ് തുറക്കാൻ വിട്ടതായിരുന്നു. വീട്ടിൽ നിന്ന് 100 മീറ്റർ അകലെ അമ്മയുടെ കൺമുന്നിലായിരുന്നു അപകടം. ഉടൻ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മ ഷിജി. സഹോദരൻ ഡോൺ.