വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു  ലൈംഗിക പീഡനത്തിന് ഇരയാക്കിയയത്. 

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാർഥിയെ വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സൈനിക് സ്കൂൾ ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകൻ അറസ്റ്റിൽ. അമ്പൂരി ശൂരവാണി കൊച്ചാലുങ്കൽ വീട്ടിൽ ആന്റണി(53)നെയാണു കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴകുട്ടം ഇന്‍സ്പെക്ടര്‍ എസ്‌ എച്ച് ഒ എസ്‌ വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട രക്ഷിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സ്കൂൾ അധികൃതരെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.