തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ വാൻ ഡ്രൈവർ പിടിയിൽ. ചാക്ക സ്വദേശി വേലപ്പനാണ് പിടിയിലായത്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന വാനിന്‍റെ ഡ്രൈവറാണ് ഇയാള്‍
തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ വാൻ ഡ്രൈവർ പിടിയിൽ. ചാക്ക സ്വദേശി വേലപ്പനാണ് പിടിയിലായത്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന വാനിന്‍റെ ഡ്രൈവറാണ് ഇയാള്‍. പതിവായി ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ട പെൺകുട്ടി അധ്യാപികയോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഇയാള്‍ ഓടിച്ചിരുന്ന സ്കൂള്‍ വാനിലാണ് സ്കൂളിലേക്ക് പോയിരുന്നത്. ഇതിനിടയിലായിരുന്നു ലൈംഗികാതിക്രമം. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



