കൊച്ചി: കോതമംഗലം മലിപ്പാറയിൽ സ്കൂൾ വാനിന് തീ പിടിച്ചു. മാലിപ്പാറ ഫാത്തിമ മാതാ സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

വാൻ പൂർണ്ണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.