Asianet News MalayalamAsianet News Malayalam

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ചുങ്കം തോട്ടിലേക്ക് വീണു, യുവാവിന് പരിക്ക്

വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ചുങ്കം പാലത്തിന് സമീപത്ത്  ഉയരമുള്ള റോഡിൽ നിന്നും തോടിന്‍റെ മദ്ധ്യഭാഗത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു.

scooter accident in alappuzha
Author
Alappuzha, First Published Apr 29, 2021, 8:38 PM IST

ആലപ്പുഴ: ആലപ്പുഴയില്‍ കല്ലുപാലം ഭാഗത്ത്  ചുങ്കം തോട്ടിലേക്ക് സ്കൂട്ടര്‍ നിയന്ത്രണം തെറ്റി വീണു. ആക്ടിവ സ്കൂട്ടറിൽ വന്ന മുല്ലയ്ക്കൽ സ്വദേശിയായ മുഹമ്മദ് ഷാ (20) ആണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ചുങ്കം പാലത്തിന് സമീപത്ത്  ഉയരമുള്ള റോഡിൽ നിന്നും തോടിന്‍റെ മദ്ധ്യഭാഗത്തേയ്ക്ക് തെറിച്ച് വീണത്. 

അപകടത്തെ തുടർന്ന് പരിക്കുകൾ ഉണ്ടായിരുന്ന മുഹമ്മദ് ഷായെ അഗ്നിരക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്. മുഹമ്മദ് ഷായെ അഗിനിശമന സേനയുടെ സ്കൂബാ വാനിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. . ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് അപകടം ഉണ്ടായത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios