Asianet News MalayalamAsianet News Malayalam

ഹീറോയായി അയ്യപ്പന്മാർ; വാഹനത്തിന്‍റെ പിന്നിലിടിച്ച് സ്കൂട്ടർ, തെറിച്ചുവീണത് മദ്യക്കുപ്പികൾ, പിടിച്ച് കൊടുത്തു

ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ റോഡുവക്കിൽ നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനം കാറിനു പിറകിൽ ഇടിക്കുകയായിരുന്നു.

scooter hit liquor bottles spread in road lord ayyappa devotees helps police to arrest accused btb
Author
First Published Nov 14, 2023, 1:27 PM IST

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ 35 ലിറ്റർ വിദേശമദ്യം അനധികൃതമായി കടത്തിയ ആളെ കിളിമാനൂർ പൊലീസ് പിടികൂടി. ആറ്റിങ്ങൽ അയിലം സ്വദേശി നാസറുദീൻ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെ സംസ്ഥാന പാതയിൽ തട്ടത്തുമലയിൽ വെച്ചായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ റോഡുവക്കിൽ നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനം കാറിനു പിറകിൽ ഇടിക്കുകയായിരുന്നു.

ചടയമംഗലത്തുനിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്നു ഇരുചക്ര വാഹനം. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്ന് മദ്യക്കുപ്പി റോഡിലേക്ക് വീണു. ഇതിനെ തുടർന്ന് കാർ യാത്രികർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മദ്യം പിടിച്ചെടുത്തത്.

മൂന്ന് സഞ്ചികളിലായി 67 കുപ്പി മദ്യമാണ് കടത്തിയത്. പിടികൂടിയ പ്രതി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളും നിരവധി അബ്കാരി, മോഷണ ക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കിളിമാനൂർ സിഐ ബി ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വധശിക്ഷ വിധി കുറിച്ച പേന ജഡ്ജി തകർത്തു കളയും, അല്ലെങ്കിൽ പിന്നീട് ഉപയോഗിക്കില്ല; അതിന്‍റെ കാരണങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios