താമരശ്ശേരി കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറിയാണ് അപകടമുണ്ടായത്...

കോഴിക്കോട്: ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.താമരശ്ശേരി കുടുക്കിൽഉമ്മരം പുതിയാമ്പത്ത് അപ്പുനായരാണ് (70) മരിച്ചത്. ദേശീയപാതയിൽ താമരശ്ശേരി ട്രഷറിക്ക് മുൻവശത്ത് പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം. താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു അപ്പു നായർ. താമരശ്ശേരി കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറിയാണ് അപകടമുണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred

അപ്പു നായർ സഞ്ചരിച്ച കെ.എൽ.- 57-9834 നമ്പർ ആക്ടിവ സ്കൂട്ടറിൽ ലോറിയുടെ ഭാഗം ചെറുതായി തട്ടിയതിനെ തുടർന്ന് ടയറിനടിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇരു വാഹനങ്ങളും റോഡിൻ്റെ ഓരത്തായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.