ചേർത്തല: മോഷണം പോയ സ്കൂട്ടർ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വീട്ടിന് സമീപമുള്ള കുളത്തിൽ നിന്നും കണ്ടെടുത്തു. പള്ളിപ്പുറം പഞ്ചായത്ത് 9-ാം വാർഡിൽ കങ്കനുള്ളിത്തറയിൽ വീട്ടിൽ ശിവൻ ഭാര്യ ധന്യയുടെ ഉടമസ്ഥതയിൽ ഉള്ള ആക്ടീവ സ്കൂട്ടർ കഴിഞ്ഞ 24 രാത്രി മോഷണം പോയിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ചേർത്തല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ്  വീടിനു സമീപത്തുള്ള  പായലുള്ള കുളത്തിൽ നിന്നും കണ്ടെത്തിയത്. സ്കൂട്ടർ കുളത്തിൽ എത്തിയതിനെ കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ ഉടൻ പിടികൂടുമെന്ന്  സി ഐ പി. ശ്രീകുമാർ പറഞ്ഞു.