ആലപ്പുഴയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ പുലർച്ചെ നോക്കിയപ്പോൾ കാണാനില്ല, അന്വേഷണത്തിൽ പ്രതി പിടിയിൽ
കഴിഞ്ഞ 19 ന് വെളുപ്പിനാണ് മോഷണം നടന്നത്
ആലപ്പുഴ: ആലപ്പുഴ വട്ടയാൽ ഭാഗത്ത് വീടിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ മുനിസിപ്പൽ ബീച്ച് വാർഡിൽ ആഞ്ഞിലിപ്പറമ്പിൽ സിബി (40) യാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 19 ന് വെളുപ്പിനാണ് മോഷണം നടന്നത്. ആലപ്പുഴ ഡി വൈ എസ് പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ, കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം