ശക്തമായ തിരമാലകൾ കടലിൽ നിന്നും മീറ്ററുകളോളം അകത്തേക്ക് കയറി വന്നു. 

അമ്പലപ്പുഴ: പുന്നമ്പ്ര ചള്ളിയിൽ അപ്രതീക്ഷിത കടൽകയറ്റുമുണ്ടായത് പരിഭ്രാന്തി പരത്തി. വെളളിയാഴ്ച്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കടൽ കരയിൽ കയറിയത്. ശക്തമായ തിരമാലകൾ കടലിൽ നിന്നും മീറ്ററുകളോളം അകത്തേക്ക് കയറി വന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാകര കടപ്പുറത്തു സ്ഥാപിച്ചിരുന്ന കടകളിലുൾപ്പടെ കടലേറ്റത്തിൽ വെള്ളം കയറി. കടൽ കയറ്റം ഇനിയും ശക്തമായാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.