പെരിയ ആയംകടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയെന്ന സംശയത്തിൽ തിരച്ചിൽ നടത്തുന്നു

കാസർകോട്: തിരുവോണ നാളിൽ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചെന്ന് സംശയം. കാസർകോട് പെരിയയിലാണ് സംഭവം. പെരിയ ആയംകടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായാണ് സംശയം. തടിയംവളപ്പ് സ്വദേശി ബി സജിത്ത് ലാലിനായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് പാലത്തിനു മുകളിൽ നിർത്തിയിട്ടത് കണ്ടതോടെയാണ് പുഴയിൽ ചാടിയതായി സംശയം ഉയർന്നത്. നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

YouTube video player