പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, കാണാതായ യുവാവിനായി തെരച്ചിൽ
കല്ലമ്പലം നിബിൻ മൻസിലിൽ ഫസിലിന്റെ മകൻ നിബിനെയാണ് (20) കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.

ഇടുക്കി: തിരുവനന്തപുരത്ത് നിന്നും വിനോദ യാത്രയ്ക്കെത്തിയ യുവാവിനെ കൊച്ചുകരിന്തരുവി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. കല്ലമ്പലം നിബിൻ മൻസിലിൽ ഫസിലിന്റെ മകൻ നിബിനെയാണ് (20) കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. യുവാവിനായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും.
ഗവിയിൽ സന്ദർശനം നടത്തി മടങ്ങിയ യുവാവും സംഘവും അഞ്ച് മണിയോടെയാണ് കൊച്ചുകരിന്തരുവിയിൽ എത്തിയത്. താമസിക്കാനുള്ള റിസോർട്ട് തരപ്പെടുത്തിയ ശേഷം എല്ലാവരും ചേർന്ന് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. അനുജൻ നിതിൻ ഒഴുക്കിൽ പെട്ടതു കണ്ട് രക്ഷപ്പെടുത്താൻ ഇറങ്ങിയതാണ് നിബിൻ. ബഹളം കേട്ട് ഓടിയെത്തിയ വെട്ടുകല്ലാംകുഴി ടോമി രണ്ട് പേരെയും രക്ഷപ്പെടുത്തി. നിബിനെ പാറയിൽ ഇരുത്തിയശേഷം നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബിൽ കാൽ വഴുതി വീണ്ടും ഒഴുക്കിൽപ്പെട്ട് കുത്തുകയത്തിൽ പതിക്കുകയായിരുന്നു. രാവിലെ ഫയർ ഫോഴ്‌സ് സ്കൂബ ടീമും എത്തി തെരച്ചിൽ പുനരംഭിക്കും.
Also Read: മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച കേസ്; നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു