Asianet News MalayalamAsianet News Malayalam

ശുചിത്വം ഉറപ്പുവരുത്താന്‍ ശീതളപാനീയ കടകളില്‍ പരിശോധന

മോശം അവസ്ഥയില്‍ പ്രവര്‍ത്തിച്ച കടകള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ പരിസരവും പാനീയങ്ങള്‍ക്കായി പഴകിയ  പഴവര്‍ഗങ്ങളും ഉപയോഗിച്ചവര്‍ക്കാണ് നോട്ടീസ്. 

search in juice shops
Author
Trivandrum, First Published Mar 23, 2019, 10:40 AM IST

തിരുവനന്തപുരം: വെയില് കനത്തതോടെ ശീതള പാനീയ വിപണിക്ക് ഉണര്‍വ്വായിരിക്കുകയാണ്. എന്നാല്‍ വൃത്തിഹീനമായ ചുറ്റുപാടുകളെക്കുറിച്ചും പഴകിയ പഴവര്‍ഗങ്ങള്‍ പാനീയങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും പലപ്പോഴും പരാതി ഉണ്ടാവാറുണ്ട്. കടകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പരിശോധന നടത്തി.

മോശം അവസ്ഥയില്‍ പ്രവര്‍ത്തിച്ച കടകള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ പരിസരവും പാനീയങ്ങള്‍ക്കായി പഴകിയ  പഴവര്‍ഗങ്ങളും ഉപയോഗിച്ചവര്‍ക്കാണ് നോട്ടീസ്.  കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായി വെള്ളത്തിന്‍റെയും ഐസിന്‍റെയും സാമ്പിളുകളും  ശേഖരിച്ചു.   നിരവധി നിര്‍ദ്ദേശങ്ങളും കടയുടമകള്‍ക്ക് ഡിഎംഒ നല്‍കി. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസ് ഉപയോഗിക്കരുത്, ശീതള പാനിയങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം.

Follow Us:
Download App:
  • android
  • ios