എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയാണ് യഹിയ.

തൃശ്ശൂർ: പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥി യഹിയക്കായുള്ള തിരച്ചിൽ പുന:രാരംഭിച്ചു. സ്കൂബ ടീമാണ് തെരച്ചിൽ നടത്തുന്നത്. മലപ്പുറം താനൂർ സ്വദേശി യഹിയയെ ഇന്നലെ വൈകിട്ടോടെയാണ് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player