സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂർ പനങ്ങോട് ഷാർഗി ഭവനിൽ വി. ജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഹോട്ടലിലെ ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.

കോവളം: സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂർ പനങ്ങോട് ഷാർഗി ഭവനിൽ വി. ജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഹോട്ടലിലെ ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇയാള്‍ എക്സ് സർവ്വീസുകാരനായിരുന്നു. രാധാ ദേവിയാണ് ഭാര്യ. ഷാർഗി, വിഘ്നേഷ് എന്നിവർ മക്കളും, രാഹുൽ മരുമകനുമാണ്.