എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. നാലുവര്‍ഷ ബിഎസ്സി സൈക്കോളജിയുടെ ഒന്നാം സെമസ്റ്റര്‍ എംഡിസി സൈക്കോളജി ചോദ്യപേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങൾ ഇത്തവണയും അതേപോലെ ആവര്‍ത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. പുറത്തു നിന്നുള്ള അധ്യാപകരെയാണ് ചോദ്യങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങൾ പകര്‍ത്തി നൽകുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് സര്‍വകലാശാല വിശദീകരണം. തുടര്‍ നടപടികൾ ഉണ്ടാകുമെന്ന് യൂണിവേഴ്സ്റ്റി പരീക്ഷ കൺട്രോൾ ബോഡ് വ്യക്തമാക്കി. സർവകലാശാലയുടെ വീഴ്ചയിൽ വലഞ്ഞിരിക്കുകയാണ് വിദ്യാർത്ഥികൾ.

