കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ കുഞ്ഞിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി
പാലക്കാട്: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് - രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകൾ ആൻവിക ആണ് മരിച്ചത്. വയറു വേദനയും, ചർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപ്രിയിൽ ചികിത്സിച്ചിരുന്നു. തുടർന്ന് രാത്രിയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ കുഞ്ഞിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി.

