ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് ബിജെപി - എസ്ഡിപിഐ സംഘർഷം. ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയാണ് സംഘർഷമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ബിജെപിയുടെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിശദീകരണ റാലിക്കിടെ ബിജെപി പ്രവർത്തകർ റോഡിൽ നിൽക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകരെ മർദ്ദിക്കുകയും ഇതിന്‍റെ പ്രതികാരമെന്നോണം റാലിക്ക് ശേഷം എ കെ നസീറിനെ എസ്ഡിപിഐ പ്രവർത്തകര്‍ മർദ്ദിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്.