തിരുവനന്തപുരം: ആറ്റിങ്ങലിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.എ.വിനീഷിന്റെയും എബിവിപി നേതാവ് ശ്യാം മോഹൻറേയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. 

ആറ്റിങ്ങലിൽ ഏറെനാളായി തുടരുന്ന എസ്എഫ്ഐ-എബിവിപി തർക്കങ്ങളുടെ  തുടർച്ചയാണ് പുതിയ ആക്രമസംഭവങ്ങൾ. എസ്എഫ്ഐ പ്രസിഡണ്ട് വിനീഷിന്റെ കോരാണിയിലുള്ള വീടിനുനേരെ പുലർച്ചെ രണ്ടരയോടെയാണ് അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ പത്തംഗ സംഘമാണ് വീട് ആക്രമിച്ചതെന്നാണ് പരാതി. ജനാലകളും വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളും  തകർത്തു. 

എബിവിപി ആറ്റിങ്ങൾ നഗർ സെക്രട്ടറി  ശ്യാം മോഹന്റെ അവനാഞ്ചേരി കൈപ്പറ്റിമുക്കിലെ വീടിനു നേരെയാണ്  ആക്രമണമുണ്ടായത്. ആക്രമണത്തിൽ ശ്യാംമിനും അമ്മ രാഗിണിക്കും പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു വിനീഷിന്റെ വീടാക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും ശ്യാം മോഹൻറെ വീടാക്രമിച്ച കേസിൽ സിപിഎം നേതാവ് അനൂപ് അടക്കം ഏഴ് പേർക്കെതിരെയും പൊലീസ് കേസെടുത്തു.