എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ഹെഡ്മാസ്റ്റർ അവധി നൽകിയത്.

കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ഹെഡ്മാസ്റ്റർ അവധി നൽകിയത്. എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നൽകിയതെന്ന് ഹെഡ്മാസ്റ്റർ സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട്. വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാൻ കഴിയില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. നേരത്തെ കെഎസ്‌യു സമരത്തിൽ സ്കൂളിന് അവധി നൽകാഞ്ഞതിനെ തുടർന്ന് പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും നിസഹകരണമാണ് ഉണ്ടായതെന്നും ഹെഡ്മാസ്റ്റർ.