കോളേജ് യൂണിയൻ ചെയർമാനടക്കം രണ്ട് പേരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സസ്പെൻഷൻ പിൻവലിക്കില്ലെന്നാണ് സ്റ്റാഫ് കൗൺസിലിൻ്റെ തീരുമാനം.

ഇടുക്കി: കട്ടപ്പന സർക്കാർ കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. കോളേജ് യൂണിയൻ ചെയർമാനടക്കം രണ്ട് പേരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സസ്പെൻഷൻ പിൻവലിക്കില്ലെന്നാണ് സ്റ്റാഫ് കൗൺസിലിൻ്റെ തീരുമാനം.

കോളേജ് യൂണിയൻ ചെയർമാൻ ജിഷ്ണു കെ ബിയെയും രഞ്ജിത്തിനെയും സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെ സമരം. 
കഴിഞ്ഞ 28-ാം തിയതി പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കുട്ടികൾ വൈകിയെത്തിയതിനാൽ അവരെ പ്രവേശിപ്പിക്കുന്നതിന് വാർഡൻ തടസം പറഞ്ഞിരുന്നു. ഇതിൽ യൂണിയൻ നേതാക്കൾ ഇടപെടുകയും വാക്കുതർക്കത്തിലേക്ക് മാറുകയും ചെയ്തതോടെയാണ് സസ്പെൻഷൻ നടപടിയിലേക്ക് പ്രിൻസിപ്പൽ നീങ്ങിയത്. ഇതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ സമരം.

പൊലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി ചർച്ച നടന്നു. എന്നാൽ സസ്‌പെൻഷൻ പിൻവലിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അതേസമയം, സസ്‌പെൻഡ് പിൻവലിക്കില്ലെന്നാണ് കോളേജിൽ സ്റ്റാഫ് കൗൺസിൻ്റെ തീരുമാനം.