Asianet News MalayalamAsianet News Malayalam

ചിന്നപ്പാറ കുടിക്ക് ഇരട്ടിമധുരം; എൽഎൽബി പ്രവേശന പരീക്ഷയിൽ എസ് ടി വിഭാഗത്തിൽ ഒന്നാം റാങ്ക് ശിൽപ്പക്ക്

യാത്രാ സൗകര്യം അപര്യാപ്തമായ പ്രദേശത്തു നിന്ന് കാൽ നടയായി സ്കൂളിലെത്തിയാണ് പഠിച്ചിരുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു

Shilpa from Idukki got First rank in ST section in LLB entrance examination
Author
Idukki, First Published Sep 28, 2021, 11:15 PM IST

ഇടുക്കി: കേരളത്തിലെ വിവിധ ലോ കോളേജുകളിൽ (Law College) ഈ  വർഷം നടന്ന അഞ്ച് വർഷ എൽ.എൽ.ബ പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷയിൽ (LLB Entrance Test) എസ്.ടി വിഭാഗത്തിൽ ഒന്നാം റാങ്ക് (First rank) അടിമാലി ചിന്നപ്പാറക്കുടിയിൽ നിന്നുളള ശിൽപ ശശി കരസ്ഥമാക്കി. പിന്നോക്ക ആദിവാസി മേഖലയായ ചിന്നപ്പാറക്കുടിയിൽ നിന്ന് ഏതെങ്കിലും വിഭാഗത്തിൽ ആദ്യമായാണ് ഒരു കുട്ടി ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. 

സാമൂഹ്യപരമായും, സാമ്പത്തികമായുമുള്ള പിന്നോക്കാവസ്ഥകളെ മറികടന്ന് നേടിയ വിജയം ഏറെ തിളക്കമാർന്നതാണ്. യാത്രാ സൗകര്യം അപര്യാപ്തമായ പ്രദേശത്തു നിന്ന് കാൽ നടയായി സ്കൂളിലെത്തിയാണ് പഠിച്ചിരുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ചിന്നപ്പാറ കുടിയിലുള്ള ശശി ഗീത ദമ്പതികളുടെ മകളാണ് ശിൽപ. ഒരു സഹോദരിയും രണ്ട് സഹോദരൻമാരും അടങ്ങുന്നതാണ് ശിൽപയുടെ കുടുംബം. 

അടിമാലി ഈസ്റ്റേൺ സ്കൂളിലാണ് ശിൽപ പസ് ടു വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന് പഠിക്കുന്നതിനാണ് താൽപര്യം. നിയമ പഠനം പൂർത്തിയാക്കി, ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി തന്നാലാവുന്നതുപോലെ പ്രവർത്തിക്കുകയാണ് ശിൽപയുടെ ആഗ്രഹം. സിവിൽ സർവ്വീസ് നേടണമെന്നൊരു ലക്ഷ്യവും ശിൽപയുടെ മനസ്സിലുണ്ട്.

Follow Us:
Download App:
  • android
  • ios