മലപ്പുറം വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ കവര്‍ച്ച. കള്ള് കുടിക്കാനെത്തിയ രണ്ടംഗ സംഘം ഷാപ്പുടമയെ ആക്രമിച്ച് എട്ട് പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ കൊളത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ കയറി ഷാപ്പുടമയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45ഓടെയാണ് സംഭവം. രണ്ടുപേര്‍ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നല്‍കാനെന്ന ഭാവത്തില്‍ എഴുന്നേറ്റു. ഇതില്‍ ഒരാള്‍ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയില്‍ പുട്ടിയിട്ടു. മറ്റേയാള്‍ ഷാപ്പുടമ ചോലക്കുഴിയില്‍ വീട്ടില്‍ ദാമോദരന്റെ കഴുത്തിലെ ഏകദേശം എട്ടു പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

മാല പിടിച്ചുപറിക്കുന്നത് തടയാന്‍ ശ്രമിച്ച ദാമോദരനെ പ്രതികള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റു. തുടര്‍ന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോ ണും കവര്‍ന്ന് പ്രതികള്‍ കടന്നു കളഞ്ഞു. ഏകദേശം 8.10 ലക്ഷം രൂപയു ടെ നഷ്ടമുണ്ടായതായി പരാതിയി ല്‍ പറയുന്നു. സംഭവത്തില്‍ ഒരാ ളെ തിരിച്ചറിഞ്ഞതായും മറ്റൊരാ ള്‍ അജ്ഞാതനാണെന്നും അന്വേ ഷണമാരംഭിച്ചതായും കൊളത്തൂ ര്‍ പൊലീസ് അറിയിച്ചു.