Asianet News MalayalamAsianet News Malayalam

പച്ചക്കറികടയുടെ മറവില്‍ ഹാന്‍സ് വില്‍പന; ഒരാള്‍ അറസ്റ്റില്‍

പച്ചക്കറി സാധനങ്ങള്‍ സൂക്ഷിക്കുന്ന തറയില്‍  പ്രത്യേകതരത്തിലുള്ള ചെറിയ അറകള്‍ ഉണ്ടാക്കി  ഒളിപ്പിച്ച്  സൂക്ഷിച്ചിരുന്ന 60 ഓളം കവര്‍ ഹാന്‍സ് പിടികൂടി. 

Shop owner arrested for illegal sale of prohibited tobacco
Author
Mavelikkara, First Published Feb 13, 2021, 10:48 PM IST

മാവേലിക്കര: ച്ചക്കറികടയുടെ മറവില്‍ ഹാന്‍സ് വില്‍പന നടത്തിയ കടയുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ പാറക്കുളങ്ങര ഭാഗത്ത് വെട്ടിയാര്‍, ശിവശ്രീയില്‍ സദാശിവന്‍ (60) നെയാണ് നൂറനാട് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വെട്ടിയാര്‍ പാറക്കുളങ്ങരയില്‍ ഇയാള്‍ നടത്തുന്ന അപ്പൂസ് സ്റ്റോഴ്‌സില്‍  പച്ചക്കറി സാധനങ്ങള്‍ സൂക്ഷിക്കുന്ന തറയില്‍  പ്രത്യേകതരത്തിലുള്ള ചെറിയ അറകള്‍ ഉണ്ടാക്കി  ഒളിപ്പിച്ച്  സൂക്ഷിച്ചിരുന്ന 60 ഓളം കവര്‍ ഹാന്‍സ് പിടികൂടി. 

തമിഴ്‌നാട്ടില്‍ നിന്നും  പച്ചക്കറിക്കൊപ്പം 15 രൂപ നിരക്കില്‍ വാങ്ങുന്ന ഹന്‍സ് 100 രൂപക്കാണ്  വിറ്റിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
 

Follow Us:
Download App:
  • android
  • ios