Asianet News MalayalamAsianet News Malayalam

എൻജിനടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകൾ, പണിപ്പെട്ട് പുറത്തെടുത്തു, രക്ഷിക്കാനായില്ല

ട്രെയിൻ പാലക്കാട്ടെ സ്‌റ്റേഷനിലെത്തിയ ശേഷമാണ് എൻജിന് അകത്തു നിന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുക്കാൻ കഴിഞ്ഞത്

Shoranur Passenger train moved for kilometers with the peacock trapped in the engine
Author
First Published Apr 16, 2024, 10:13 AM IST

വാളയാർ: കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിന്‍ എൻജിന്‍റെ അടിയിൽ കുടുങ്ങി. എൻജിന് അടിയിൽ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി. ഒടുവിൽ ട്രെയിൻ പാലക്കാട് ജങ്ഷൻ സ്‌റ്റേഷനിലെത്തിയ ശേഷമാണ് എൻജിന് അകത്തു നിന്ന് മയിലിനെ പുറത്തെടുത്തത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മയിൽ ചത്തിരുന്നു.

ഞായറാഴ്ച വൈകിട്ട് 5.30ന് കഞ്ചിക്കോട് ചുള്ളിമടയിലാണ് സംഭവം. കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ്, ട്രാക്കിൽ നിന്ന മയിൽ പെട്ടത്. ശബ്ദം കേട്ടെങ്കിലും വനമേഖല ആയായതിനാൽ ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. 5.55ന് ട്രെയിൻ പാലക്കാട്ടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്നു ആർപിഎഫ് ടീം സ്ഥലത്തെത്തി. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സ്ലീപ്പർ കോച്ചാ, എന്തുകാര്യം? നിലത്ത് തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാർ; വീഡിയോ, പ്രതികരിച്ച് റെയിൽവേ

കഴിഞ്ഞ ദിവസം കൊട്ടേക്കാട് ആനയെ ട്രെയിൻ ഇടിച്ചതും പിന്നീട് ചികിത്സയ്ക്കിടെ ആന ചരിഞ്ഞതും വിവാദമായിരുന്നു. കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആനയ്ക്ക് പരിക്കേറ്റത്. ആനയ്ക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യം വെറ്ററിനറി സർജൻ പരിശോധനയിൽ കണ്ടെത്തിയത്. വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്. കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ ആനയ്ക്ക് മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ടായിരുന്നു. പിന്നീട് ആനയുടെ ആരോ​ഗ്യനില വഷളായി ചരിഞ്ഞു. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios