പത്തനംതിട്ട റാന്നിയിൽ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ സഹോദരങ്ങളായ നിതിൻ ബിനു, നിഖിൽ ബിനു എന്നിവർ മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. പെരുനാട് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി പെരുനാട് അത്തിക്കയത്താണ് സംഭവം.നാറാണംമൂഴി സ്വദേശി ലിബുവിനെയാണ് കക്കുടുമൺ അത്തിക്കയം കണ്ണമ്പള്ളി സ്വദേശികളായ നിതിൻ ബിനു (24) സഹോദരൻ നിഖിൽ ബിനു (22) എന്നിവർ ഒരു ബ്രാണ്ടി കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം. പെരുനാട് അത്തിക്കയം റോഡിൽ ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് എത്തിയ സഹോദരങ്ങൾ പ്രശ്നമുണ്ടാക്കുകയും, അവിടെ കൂടിയവരോട് വാക്കുതർക്കത്തിലേർപ്പെട്ടു. ഈ സമയം സമീപത്തുനിന്ന യുവാവിനെ മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പെരുനാട് പൊലീസ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. SI മാരായ മിഥുൻ അശോക് , കൃഷ്ണൻകുട്ടി , എസ്സിപിഒ മാരായ രാജേഷ് പിബി, ബിജു വിശ്വനാഥൻ ,സിപിഒമാരായ പ്രസാദ് എസ്, അനൂപ് വിജയൻ , രാംപ്രകാശ് ഇഎം, സുധീർ , അനന്ദു എം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


