പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. 

കാസര്‍കോട്: കാസര്‍കോട്ട് ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചു. കാസർകോട് ബദിയെടുക്ക കന്യംപാടി സ്വദേശി അബൂബക്കർ സിദ്ധിഖിന്റെ കുട്ടികളാണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എട്ട് മാസം പ്രായമായ സിദ്ധിഖിന്റെ മകള്‍ സിദത്തുൽ മുൻത്തഹ ഇന്നലെ മരിച്ചിരുന്നു. അഞ്ച് വയസ് പ്രായമായ മകന്‍ സിനാന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. പനി ബാധിച്ച് ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മൂവര്‍ക്കും എന്ത് തരം പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.