അഞ്ചുമുറിയിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കുരങ്ങനെ ആദ്യം കാണുന്നത്. പിന്നെ വൈറ്റിലയും പൊന്നുരുന്നിയും കടന്ന ഒറ്റക്കുരങ്ങന്‍ ചളിക്കവട്ടം മേല്‍പ്പാലത്തില്‍ കയറിയത്. 

കൊച്ചി കാണാനിറങ്ങി ഫോറസ്റ്റ് റസ്ക്യൂ സംഘത്തെ വെട്ടിലാക്കി ഒരു കുരങ്ങന്‍. കൊച്ചിയില്‍ കണ്ട കുരങ്ങന് വേണ്ടി പലയിടത്തായി കൂട് വച്ചിട്ടും പിടി തരാതെ മുങ്ങി നടക്കുകയാണ് ഈ കുരങ്ങന്‍. കുറച്ച് ദീവസമായി ഈ കുരങ്ങൻ കൊച്ചി നഗരത്തിലുണ്ട്. അഞ്ചുമുറിയിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കുരങ്ങനെ ആദ്യം കാണുന്നത്.

പിന്നെ വൈറ്റിലയും പൊന്നുരുന്നിയും കടന്ന ഒറ്റക്കുരങ്ങന്‍ ചളിക്കവട്ടം മേല്‍പ്പാലത്തില്‍ കയറിയത്. എന്നാല്‍ പാലത്തില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ വണ്ടികളെ ഭയന്ന് തിരികെ കയറുകയായിരുന്നു. ഇതോടെയാണ് മേല്‍പ്പാലത്തില്‍ കുരങ്ങന്‍ കുടുങ്ങിയ അവസ്ഥയിലായത്കുടുങ്ങിപ്പോയതാണെങ്കിലും സമയത്തിന് തിന്നാൻ കിട്ടുന്നതുകൊണ്ട് അവസരം പാഴാക്കുന്നില്ല.

പാലത്തിലൂടെ പോകുന്ന ആളുകള്‍ കഴിക്കാന്‍ നല്‍കുന്നത് വാങ്ങൊനൊന്നും കുരങ്ങന് മടിയില്ല. അഴിയ്ക്കിടയിലൂടെ നഗരക്കാഴ്ച കാണും, പാലത്തിൽ ഉലാത്തി നടക്കും. പാലത്തില്‍ കുരങ്ങുണ്ടെന്നറിയാതെ കേറി വരുന്നവരെ ഓടിച്ചു വിടും. ഇടയ്ക്ക് പാലമിറങ്ങിപ്പോകാൻ ശ്രമിക്കുമ്പോൾ മാത്രം ചെറുതായെന്ന് ഭയക്കുന്നുണ്ട്. വണ്ടികൾ അടുത്ത് കാണുമ്പോൾ പേടിയുള്ളതാണ് പാലം വിട്ടുപോകാന്‍ വെല്ലുവിളിയാകുന്നതെന്നാണ് നിരീക്ഷണം.

പലതവണ കൂടൊരുക്കി പിടിയിലാക്കാൻ നോക്കിയതാണ് ഫോറസ്റ്റ് റസ്ക്യൂ സംഘം. അപ്പോഴൊക്കെ പറ്റിച്ച് ചാടിപ്പോന്നു. യാത്രയ്ക്കിടയിൽ കുരങ്ങിന്‍റെ ശരീരത്തില്‍ മുറിവുപറ്റിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കൂസാതെയാണ് കുരങ്ങന്‍റെ നടപ്പ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona