വീടിനോട് ചേർന്ന് മീന്‍ വളർത്തുന്നതിനായി നിർമ്മിച്ച കുളത്തിൽ വീണ് ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം. 

കോഴിക്കോട്: ആറുവയസ്സുകാരൻ വീട്ടിലെ മീന്‍കുളത്തില്‍ വീണു മരിച്ചു. കട്ടിപ്പാറ ചമൽ, വെണ്ടേക്കുംചാൽ ജസീലിന്റെയും മുഹസിനയുടേയും മകൻ മുഹമ്മദ് ഹംദാൻ ആണ് മരിച്ചത്. വീടിനോട് ചേർന്ന് മീന്‍ വളർത്തുന്നതിനായി നിർമ്മിച്ച കുളത്തിൽ വീണ് ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona