ഇയാളുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടത്. സമീപത്തുള്ള ഇയാളുടെ വസ്ത്രവും  ചെരുപ്പും ബന്ധുക്കൾ  തിരിച്ചറിഞ്ഞു.

കൊച്ചി: പറവൂർ തത്തപിള്ളിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് നിന്ന് മൂന്നുമാസം മുമ്പ് കാണാതായ അനിലിന്‍റെ അസ്ഥികൂടമാണിതെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടത്. സമീപത്തുള്ള ഇയാളുടെ വസ്ത്രവും ചെരുപ്പും ബന്ധുക്കൾ തിരിച്ചറിഞ്ഞു. അവശിഷ്ടങ്ങള്‍ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം, ഡിഎന്‍എ പരിശോധന തുടങ്ങിയവ പിന്നീട് നടക്കും.

YouTube video player