വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു.

കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ കാട്ടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. 

Asianet News Live