കാസറഗോഡ്: നീലേശ്വരം മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടിൽ മനുഷ്യതലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഗവ: ഐടിഐ ക്ക് സമീപത്തെ പറമ്പിലായിരുന്നു മനുഷ്യ തലയോട്ടി. ആരോഗ്യവാനായ പുരുഷന്റെ തലയോട്ടിയാണ് കണ്ടെത്തിയതെന്നും കൂടുതൽ പഴക്കം ഇല്ലെന്നും പരിശോധന നടത്തിയ ഫോറന്സിക് സംഘം വ്യക്തമാക്കി. മാംസഭാഗങ്ങൾ എല്ലാം അടർന്ന് മാറിയ നിലയിലാണ്. മറ്റു ശരീരഭാഗങ്ങളും ഇവിടെ നിന്നും കണ്ടെത്താനായിട്ടുണ്ട്. തുടയെല്ലും മറ്റു ചില അസ്ഥികളുമാണ് കണ്ടെത്തിയത്. പഴകിയ വസ്ത്രവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.