ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

നീന്തൽ വശമില്ലാതിരുന്ന യുവാവ് നദിയിൽ മുങ്ങിത്താഴുകയായിരുന്നു. രാത്രിയോടെയാണ് അഗ്നിരക്ഷാ സേന മൃതദേഹം കണ്ടെടുത്തത്.

small barge carrying four people overturned during leisure trip resulting in one death

ആലപ്പുഴ: പമ്പാ നദിയിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെ ചങ്ങാടം മറിഞ്ഞ് യുവാവ്മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടിൽ പുത്തൻപുരയ്ക്കൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് - 25 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു അപകടം.

പമ്പയാറ്റിൽ രതീഷ് ഉൾപ്പെടുന്ന നാലംഗ സംഘം നടത്തിയ ഉല്ലാസ യാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു.നീ ന്തൽ വശമില്ലാതിരുന്ന രതീഷ് നദിയിലേയ്ക്ക് മുങ്ങിത്താഴ്ന്നുപോയി. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് ഉപദേശി കടവ് പാലത്തിന് സമീപത്തു നിന്നും രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. മാതാവ് - ഉഷ, സഹോദരി - രേഷ്മ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios