ഞായറാഴ്ച രാത്രിയോടെ നടത്തിയ ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദ പ്രകടനം നടന്നിരുന്നു.ഇതിനു പിന്നാലെ ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമം അഴിച്ചുവിട്ടത്.ഷാജിയുടെ വീടിനു സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വൈദ്യുതബന്ധം വിഛേദിച്ച ശേഷം വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ്, ടൈല്‍, കസേര എന്നിവ തല്ലിതകര്‍ക്കുകയായിരുന്നു.
അമ്പലപ്പുഴ: എസ്എന്‍ഡിപി തെരഞ്ഞെടുപ്പിനു ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ വീടുകള്‍ക്കു നേരെ ആക്രമണം. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് വണ്ടാനം കൊച്ചുപറമ്പില്‍ വീട്ടില്‍ വി കെ ഷാജി, കൊട്ടക്കാട് വീട്ടില്‍ മഹേശന്‍ (കനകന്‍), താന്നിക്കാട്ടു വെളിയില്‍ രാജന്‍ എന്നിവരുടെ വീടിനു നേര്‍ക്കാണ് അക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. വണ്ടാനം 245-ാമത് നമ്പര്‍ ശാഖാ യോഗത്തില്‍ 12 വര്‍ഷത്തിനു ശേഷം നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പില്‍ സംര ക്ഷണസമിതി, ആദര്‍ശ സമിതി എന്നീ രണ്ടു പാനലുകളിലുളളവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ആദര്‍ശ സമിതിയില്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മഹേശനും, മാനേജിങ് കമ്മിറ്റിയിലേക്ക് രാജനും രംഗത്തുണ്ടായിരുന്നു. വി.കെ ഷാജി ബൂത്ത് ഏജന്റുമായിരുന്നു. സംരക്ഷണ സമിതിയുടെ പാനലിനായിരുന്നു വിജയം. ഞായറാഴ്ച രാത്രിയോടെ നടത്തിയ ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദ പ്രകടനം നടന്നിരുന്നു.ഇതിനു പിന്നാലെ ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമം അഴിച്ചുവിട്ടത്. ഷാജിയുടെ വീടിനു സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വൈദ്യുതബന്ധം വിഛേദിച്ച ശേഷം വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ്, ടൈല്‍, കസേര എന്നിവ തല്ലിതകര്‍ക്കുകയായിരുന്നു.
രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമായിരുന്നു ഇതിനു പിന്നില്‍. മഹേശന്റെ വീടിന്റെ മതിലിനുള്ളിലേക്ക് ഗുണ്ട് പടക്കം കത്തിച്ചെറിഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന പന്തല്‍ ഉപകരണങ്ങള്‍, വാടകക്കു നല്‍കുന്ന കസേരകള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ക്ക് പൊട്ടിയ പടക്കത്തില്‍ നിന്ന് തീ പടര്‍ന്നെങ്കിലും ഇവ വെള്ളമെഴിച്ച് കെ ശ്രത്തി. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പിന്നാലെയെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആറ് അംഗ സംഘം കടന്നുകളഞ്ഞെന്ന് കനകന്‍ പറഞ്ഞു.
രാജന്റ വീട്ടിലെത്തിയവര്‍ ഗെയ്റ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു.ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.
