Asianet News MalayalamAsianet News Malayalam

സ്നേഹ​ഗ്രാമം പദ്ധതി; പതിനഞ്ച് കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറി

പ്രവാസി വ്യവസായി അഹമ്മദ് ഇക്ബാൽ കുനിയിൽ സൗജന്യമായി നൽകിയ ഭൂമിയിൽ  ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എം.പി. രാമചന്ദ്രനാണ് 15 വീടുകൾ നിർമ്മിച്ച് നൽകിയത്. 

snehagramam project keys gave to homeless people
Author
Malappuram, First Published Jun 29, 2020, 3:13 PM IST

മലപ്പുറം: മലപ്പുറം കവളപ്പാറയിൽ വീട് നഷ്ടപ്പെട്ട പതിനഞ്ച് കുടുംബങ്ങള്‍ക്ക് സ്നേഹ ഗ്രാമം പദ്ധതിയില്‍ നിര്‍മ്മിച്ച  വീടുകളുടെ താക്കോല്‍ കൈമാറി. പ്രവാസി വ്യവസായി അഹമ്മദ് ഇക്ബാൽ കുനിയിൽ സൗജന്യമായി നൽകിയ ഭൂമിയിൽ  ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എം.പി. രാമചന്ദ്രനാണ് 15 വീടുകൾ നിർമ്മിച്ച് നൽകിയത്.

ഇ മൊബിലിറ്റി അഴിമതി ആരോപണം; സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി...

കഴിഞ്ഞ പ്രളയത്തില്‍ കവളപ്പാറയില്‍ വീടുനഷ്ടപെട്ടവര്‍ക്കാണ് പുതിയ വീടുകള്‍ കിട്ടയത്. രണ്ട് മുറികളും അടുക്കളയുമുള്ള വീട്ടില്‍ വൈദ്യുതി കണക്ഷനും സുലഭമായി വെള്ളം കിട്ടുന്ന കിണറും ഉള്‍പെടെ എല്ലാ സൗകര്യങ്ങളും ജ്യോതി ലാബ്സ് ലിമിറ്റഡ്  ഒരുക്കിയിട്ടുണ്ട്. വണ്ടൂരിനടുത്ത് കാരാട് നടന്ന ലളിതമായ ചടങ്ങില്‍ മന്ത്രി കെ.ടി ജലീലാണ് വീടുകളുടെ താക്കോല്‍ കൈമാറിയത്. പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു.

എസ്എസ്എൽസി ഫലം നാളെ അറിയാം; പോർട്ടലുമായി കൈറ്റ്; സഫലം 2020 മൊബൈൽ ആപ്പും...

കൊവിഡ് പോരാട്ടത്തിന് പിന്തുണ; ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍...
 

Follow Us:
Download App:
  • android
  • ios