സൊസൈറ്റിയിൽ അംഗങ്ങളുടെയും, അല്ലാത്തവരുടെയും പേരിൽ വായ്പ എടുത്ത് വഞ്ചിച്ചതായുള്ള പരാതിയിലാണ് അറസ്റ്റ്. മുണ്ടൂർ ചക്കാകുളം മുണ്ടേക്കോട് വീട്ടിൽ ചന്ദ്രനും മറ്റ് 21 പേരും ചേർന്നാണ് സൊസൈറ്റിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.  


പാലക്കാട്: പാലക്കാട് മുണ്ടൂർ സഹകരണ റൂറൽ ക്രഡിറ്റ് സൊസൈറ്റിയിലെ വായ്പാ തട്ടിപ്പ് കേസിൽ ഭരണസമിതി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. മുണ്ടൂർ ചക്കാംകുളം ശശി ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു. സൊസൈറ്റിയിൽ അംഗങ്ങളുടെയും, അല്ലാത്തവരുടെയും പേരിൽ വായ്പ എടുത്ത് വഞ്ചിച്ചതായുള്ള പരാതിയിലാണ് അറസ്റ്റ്. മുണ്ടൂർ ചക്കാകുളം മുണ്ടേക്കോട് വീട്ടിൽ ചന്ദ്രനും മറ്റ് 21 പേരും ചേർന്നാണ് സൊസൈറ്റിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

 ചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോങ്ങാട് പൊലീസ് കേസെടുത്തിരുന്നത്. 2016 ൽ എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ലെന്ന് കാണിച്ച് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റ്രാർ ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും വായ്പയുടെ കാര്യം അറിഞ്ഞതെന്നാണ് പരാതിക്കാർ പറയുന്നത്. ഒരു ലക്ഷവും, 50000 വുമാണ് വായ്പയായി പലരുടെയും പേരിൽ എടുത്തിരിക്കുത്. ഒരാഴ്ചയായാണ് 2013 ലാണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. അന്നു മുതൽ ശശിയാണ് പ്രസിഡന്റ്.

ഡോക്ടറുടെ വ്യാജകുറിപ്പടി, മാന്നാറിലെ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് പറന്ന് യുവാക്കൾ, പിടികൂടിയത് 50 മാരക ഗുളികകൾ

https://www.youtube.com/watch?v=Ko18SgceYX8