പുറക്കാട് സ്വദേശിയായ യുവ സൈനികനെയാണ് തൃക്കുന്നപ്പുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.  പുറക്കാട് പുന്തല കാട്ടില്‍ പറമ്പില്‍ സുജിത്ത് (23) ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട തോട്ടപ്പള്ളി സ്വദേശിനി 18 കാരി യുവതിയുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ യുവതിയെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് കേസ്.

ഹരിപ്പാട്: പുറക്കാട് സ്വദേശിയായ യുവ സൈനികനെയാണ് തൃക്കുന്നപ്പുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പുറക്കാട് പുന്തല കാട്ടില്‍ പറമ്പില്‍ സുജിത്ത് (23) ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട തോട്ടപ്പള്ളി സ്വദേശിനി 18 കാരി യുവതിയുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ യുവതിയെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് കേസ്.

പീഡനത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ തിരികെ നാട്ടില്‍ കൊണ്ടുവന്നു വിട്ടു. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഫോണെടുക്കുകയോ പെണ്‍കുട്ടിയുമായി സംസാരിക്കുവാനോ തയാറായില്ല. ഇയാളുടെ വീട്ടുകാരെ വിവരം ധരിപ്പിച്ചെങ്കിലും പെണ്‍കുട്ടിയേയും വീട്ടുകാരേയും ആക്ഷേപിക്കുന്ന തരത്തിലുള്ള സംസാരവും പെരുമാറ്റവുമാണുണ്ടായത്. ഇതില്‍ മനംനൊന്ത യുവതി ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 

തുടര്‍ന്ന് അവശയായ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത യുവതിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഢന വിവരം ഡോക്ടറോട് തുറന്നു പറഞ്ഞത്. വിവരമറിഞ്ഞ ഡോക്ടര്‍ തൃക്കുന്നപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പീഢനത്തിന് കേസ്സെടുത്ത പോലീസ് ഇയാളെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.