ചാരുംമൂട് : അനുജന്റെ സംസ്കാര ചടങ്ങിനായി നാട്ടിലെത്തിയ സൈനികൻ ബൈക്കപകടത്തിൽ മരിച്ചു. കറ്റാനം വെട്ടിക്കോട് കോണത്തു മൂലയിൽ കിഴക്കതിൽ നാരായണൻ നായർ - രാധാമണിയമ്മ ദമ്പതികളുടെ മകൻ വേണു എൻ. നായർ (33) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോൾ താമരക്കുളം വേടരപ്ലാവ് കിണറുവിള ജങ്ഷന് സമീപം  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വേണു തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

അനുജൻ വിഷ്ണു (28) 10 ദിവസം മുമ്പാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ഏഴിനായിരുന്നു വേണു നാട്ടിൽ എത്തിയത്. ഇതിനിടയലാണ് വേണുവിനെ തേടി ദുരന്തമെത്തിയത്.