മദ്യലഹരിയിലായിരുന്നു ബിനീഷ് അമ്മയെ മർദ്ദിച്ചതെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ മർദിക്കുകയായിരുന്നു.   

കോഴിക്കോട് : സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് (45) അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു ബിനീഷ് അമ്മയെ മർദ്ദിച്ചതെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ മർദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.