മങ്കട പെട്രോള്‍ പമ്പിന് എതിര്‍ വശത്ത് മങ്കട അങ്ങാടിയില്‍ ഖാദി ബോര്‍ഡിന് സമീപത്താണ് 30 ലക്ഷം വിലമതിക്കുന്ന ഈ സ്ഥലം.
മലപ്പുറം : ഹൈസ്‌കൂളിലെ ദീര്‍ഘകാല അധ്യാപികയും പിന്നീട് പ്രധാനധ്യാപികയുമായിരുന്ന മങ്കട നെടുങ്ങാടി കുടുംബത്തിലെ സരളയുടെ ഓര്‍മക്കായി മങ്കടയില്‍ ഇനി പകല്‍ വീടൊരുങ്ങും. ഇതിനായി മകന്‍ രാഹുല്‍ മങ്കട അങ്ങാടിയിലെ 30 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് സെന്റ്സ്ഥലം ഗ്രാമപഞ്ചായത്തിന് കൈമാറി.
മാതാവ് അമ്പത് വര്‍ഷം അധ്യാപനവൃത്തി നടത്തിയതിലൂടെ ഉണ്ടാക്കിയ ബന്ധങ്ങള്‍ വലുതാണ്. ഇവ എന്നും ഓര്‍മിക്കാന്‍ സമൂഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തന്നില്‍ ഉണ്ടായെന്നും അതിനാലാണ് പകല്‍ വീടിനായി സ്ഥലം നല്‍കുന്നതെന്നും മകൻ രാഹുല്‍ പറഞ്ഞു.
മൂന്ന് മാസം മുമ്പാണ് സ്ഥലം നല്‍കുന്നതിനുള്ള തീരുമാനവും നടപടി ക്രമങ്ങളും തുടങ്ങിയത്. സ്ഥലം രജിസ്റ്റര്‍ ചെയ്തു. കൊച്ചി ആസ്ഥാനമായ എസ് എച്ച് ആര്‍ കമ്പനിയുടെ കോയമ്പത്തൂര്‍ എച്ച് ആര്‍ മാനേജരാണ് രാഹുല്‍. മങ്കട പെട്രോള്‍ പമ്പിന് എതിര്‍ വശത്ത് മങ്കട അങ്ങാടിയില്‍ ഖാദി ബോര്‍ഡിന് സമീപത്താണ് 30 ലക്ഷം വിലമതിക്കുന്ന ഈ സ്ഥലം.
വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: തൃത്താലയില്‍ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് വാനിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മുടവന്നൂരിൽ ആണ് അപകടം നടന്നത്. നേപ്പാൾ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അപകടം.
വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
മുടവന്നൂർ തലക്കൊട്ട കുന്നിന് മുകളിലേക്ക് സ്വകാര്യ പശു ഫാമിലേക്കാവശ്യമായ പുല്ല് അരിഞ്ഞെടുക്കാൻ ഭാര്യക്കൊപ്പം ഓമ്നി വാനിൽ കുന്നിൻ മുകളിലേക്കെത്തിയ സമയത്തായിരുന്നു അപകടം. ഫാം ഗേറ്റിന് മുൻവശത്തെ കുത്തനെയുള്ള ഇറക്കത്തിൽ വാൻ നിർത്തിയ ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും ഫാം ഗേറ്റിൻ്റെ താക്കോൽ വാങ്ങാൻ രാം വിനോദ് ഇറങ്ങിയ സമയം വാൻ താഴേക്ക് തെന്നി ഇറങ്ങുകയായിരുന്നു.
താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്ന വാനിന് അകത്തുപെട്ട ഭാര്യയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം രാംവിനോദിൻ്റെ ദേഹത്ത് കൂടെ കയറി ഇറങ്ങി. പല തവണ വാഹനം ഇയാളുടെ ദേഹത്ത് കൂടെ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തെന്നി നീങ്ങിയ വാഹനം കുറച്ച് താഴെ മാറി റോഡരികിലെ ഉയരം കുറഞ്ഞ മതിലിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. വാഹനത്തിൻ്റെ അടിയിൽ അകപ്പെട്ട ഇയാളെ ഏറെ പണിപ്പെട്ടാണ് ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്തത്.
പുറത്തെടുക്കുമ്പോൾ ഇയാൾക്ക് ജീവനുണ്ടായിരുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പതിനൊന്ന് മണിയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. കുത്തനെയുള്ള കയറ്റം നിറഞ്ഞ കോൺക്രീറ്റ് റോഡിലായിരുന്നു വാഹനം തെന്നി താഴോട്ട് ഇറങ്ങിയത്. കോൺക്രീറ്റ് റോഡിൽ മഴവെള്ളം ഒഴുക്കിയിറങ്ങിയുണ്ടായ വഴുക്കലാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കിറങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
