ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന സൗണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ വിശാഖിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു.  

തിരുവനന്തപുരം: ജില്ലാ കോടതിയ്ക്കടുത്ത് പാല്‍ക്കുളങ്ങരയില്‍ ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ വെട്ടിവീഴ്ത്തി. ശ്രീകണ്ഠേശ്വരം സ്വദേശിയായ സൗണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി വിശാഖിനാണ് വെട്ടേറ്റത്. ആക്രമണത്തില്‍ വിശാഖിന്‍റെ ഇടത് കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സഹപാഠികളും പൊലീസും ചേര്‍ന്നാണ് വിശാഖിനെ ആശുപത്രിയിലെത്തിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് പാല്‍ക്കുളയ്ങ്ങരയ്ക്ക് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന വിശാഖിനെ ബൈക്കിലെത്തിയസംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

വൈശാഖിന്‍റെ കൈക്ക് 16 തുന്നലുകളുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ആക്രമണ് ഇത്. വഞ്ചിയൂര്‍ പരിസരത്ത് സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ക്ക് വെട്ടേറ്റിരുന്നു.