അച്ഛന്റെ മടിയിൽ ഇരുന്നു ചോറൂണ്. അങ്ങ്അ കലെ അമ്മയുടെ പ്രാർത്ഥന. ശബരിമലയിലെ ചോറൂണ് ചടങ്ങിനു മാത്രമാണ് ഈ പ്രത്യേകത.
സന്നിധാനം: അച്ഛന്റെ മടിയിൽ ഇരുന്നു ചോറൂണ്. അങ്ങ് അകലെ അമ്മയുടെ പ്രാർത്ഥന. ശബരിമലയിലെ ചോറൂണ്ചടങ്ങിനു മാത്രമാണ് ഈ പ്രത്യേകത. അച്ഛന്റെയോ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ മടിയിലിരുന്ന് കൊടിമരത്തിന് താഴെ ചോറൂണ്. കഠിനമായ മലകയറ്റത്തിന് ശേഷം കുരുന്നുകൾ ചോറൂണിന് സന്നിധാനത്ത് എത്തുന്നത് കൗതുകമുള്ള കാഴ്ചയാണ്.
ശബരിമലയിൽ ചോറ് കൊടുക്കണമെന്ന് അതിയായ ആഗ്രഹവുമായാണ് ഭക്തര്‍ കുരുന്നുകളെയും കൂട്ടി മലയകയറുന്നത്. ഇതുവരെ വഴക്കൊന്നുമില്ലാതെ കുരുന്ന് കൂടെ വന്നുവെന്ന് പറയുന്നും ചോറൂണിന് മലകയറി എത്തിയ ഒരു ഭക്തൻ. കുഞ്ഞിന്റെ അഞ്ചാം മാസവും വൃശ്ചികമാസവും ഒന്നായതിന്റെ സന്തോഷം, അയ്യപ്പന്റെ അനുഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ശബരിമല സന്നിധാനത്തെ ചോറൂൺ ചടങ്ങുകൾഗക്കും പ്രത്യേകതകളുണ്ട്. റാക്ക് ഇലയിലാണ് കുട്ടികൾക്ക് പായസവും ചോറും നൽകുന്നത്. രാവിലെ ഉഷ പൂജയ്ക്ക് നേതിക്കുന്ന ഉഷ പായസവും, ചോറും ഉപ്പും പുളിയുമാണ് കൊടുക്കുക. കന്നി, കര്‍ക്കടകം മാസങ്ങളൊഴിച്ച് എല്ലാ മാസ പൂജയ്ക്കും നിരവധി കുട്ടികൾ ഇവിടെ ചോറൂൺ നടത്താൻ എത്താറുണ്ട്. 300 രൂപയാണ് ചോറൂണിന് ദേവസ്വം ഈടാക്കുന്നത്. നാവിൽ ആദ്യ മധുരവും പുളിയും നുകർന്ന് സോപാനത്തിൽ നിന്ന് അച്ഛന്റെ തോളിലേറി വീട്ടിൽ കാത്തിരിക്കുന്ന അമ്മയ്ക്കരികിലേക്ക് കുരുന്നുകൾ മടങ്ങും.

