വീടിനോട് ചേർന്ന വിറക് പുരയിൽ നിന്നും വിറകെടുക്കാൻ പോയ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്.
പാലക്കാട്: കൂറ്റനാട് മൂളിപ്പറമ്പിൽ വീട്ടിലെ വിറക് പുരയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. മൂളിപ്പറമ്പ് സ്വദേശി കോലഞ്ചേരി അച്യുതന്‍റെ വീട്ടിൽ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് മൂർഖനെ പിടികൂടിയത്.
വീടിനോട് ചേർന്ന വിറക് പുരയിൽ നിന്നും വിറകെടുക്കാൻ പോയ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധൻ കൈപ്പുറം അബ്ബാസിനെ വിവരമറിയിക്കുകയും മൂർഖനെ പിടികൂടുകയുമായിരുന്നു. ഒരു മീറ്ററിലേറെ നീളം വരുന്ന പാമ്പ് ഇര പിടിച്ച നിലയിലായിരുന്നു. പിടികൂടിയ മൂർഖനെ പിന്നീട് വനമേഖലയിൽ വിട്ടയച്ചു.
