Asianet News MalayalamAsianet News Malayalam

സാനിറ്റൈസര്‍ നിര്‍മാണത്തിനെന്ന വ്യാജേന കടത്തിയ 11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

മുത്തങ്ങക്കടുത്ത പൊൻ കുഴിയിൽ നിർത്തിയിട്ട വാഹനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടുന്നത്.

Sprite raid in muthanga
Author
Muthanga, First Published May 7, 2021, 12:04 AM IST

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ സാനിറ്റൈസർ നിർമാണത്തിന് എന്ന വ്യാജേന കർണ്ണാടകയിൽ നിന്നും കടത്തിയ 11000 ലിറ്റർ സ്പിരിറ്റ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റ് എന്നാണ് ആണ് പ്രാഥമികനിഗമനം.

മുത്തങ്ങക്കടുത്ത പൊൻ കുഴിയിൽ നിർത്തിയിട്ട വാഹനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടുന്നത്.മുത്തങ്ങയിലൂടെ വ്യാപകമായി സ്പിരിറ്റ് കടത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. സാനിറ്റൈസർ നിർമ്മാണത്തിന് ആണെന്ന് വാഹന ഉടമകൾ മൊഴി നൽകിയെങ്കിലും പരിശോധനയിൽ അതല്ലെന്ന് തെളിഞ്ഞു. 

മലപ്പുറം വയനാട് കണ്ണൂർ കോഴിക്കോട് ജില്ലകളിലേക്ക് മദ്യം നിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റ് എന്നാണ് എക്സൈസിന്റെ നിഗമനം. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ മദ്യ വിതരണത്തിനായി എത്തിച്ച സ്പിരിറ്റ് ആണെന്ന് സംശയവും ഉദ്യോഗസ്ഥർക്ക് ഉണ്ട്.

ഇത്തരത്തിൽ വ്യാപകമായി കേരളത്തിലേക്ക് സ്പിരിറ്റ് എത്തിച്ചിട്ടുണ്ട് എന്ന് സംശയം ഉദ്യോഗസ്ഥർക്കുണ്ട്. അതുകൊണ്ടുതന്നെ ജില്ലയിലെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. വാഹനവും സ്പിരിറ്റും നാളെ ബത്തേരി കോടതിയിൽ ഹാജരാക്കും. വാഹന ഉടമ അടക്കമുള്ളവർക്കെതിരെ. കേസെടുത്തിട്ടുണ്ട് 

Follow Us:
Download App:
  • android
  • ios