തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം എസ്‍എൻഡിപി യൂണിയൻ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമയെ തോട്ടിൽ നിന്ന് കണ്ടെത്തി. നാട്ടുകാരാണ് തോട്ടിൽ നിന്ന് പ്രതിമ പുറത്തെടുത്തത്. ഉള്ളൂരിലെ തോട്ടിലാണ് ഗുരുദേവന്‍റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ രംഗത്തെത്തി. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്‍റ് ചേന്തി അനിൽ പറഞ്ഞു.

YouTube video player