കുടുംബവഴക്കിനെ തുടർന്നു സ്വന്തം വീട്ടിൽ പോയിരുന്ന ഭാര്യ ശ്രീജ തിരിച്ചെത്തിയപ്പോൾ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ: മാവേലിക്കരയിൽ മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു അമ്മ പൊലിസിൽ പരാതി നൽകി. പന്തളം കുളനട കൈപ്പുഴ ഉഷാലയത്തിൽ ശ്രീദേവി നായർ ആണ് മകൻ ശ്രീജിത്, കണ്ടിയൂരിലുള്ള വാടക വീട്ടിൽ മരിച്ചത് സംബന്ധിച്ച് പരാതി നൽകിയത്. കുടുംബവഴക്കിനെ തുടർന്നു സ്വന്തം വീട്ടിൽ പോയിരുന്ന ഭാര്യ ശ്രീജ തിരിച്ചെത്തിയപ്പോൾ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ശ്രീജയുടെ ബന്ധുവിന്റെ ഭീഷണി മൂലമാണ് ശ്രീജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് അമ്മയുടെ പരാതി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
