തൃശൂർ കോടതിയിൽ നിന്ന് ചാടിപ്പോയ ശ്രീലങ്കൻ പൗരൻ പിടിയിൽ; വലയിലായത് ബോട്ടിൽ രക്ഷപ്പെടുന്നതിനിടെ
ഇയാളെ അവശനിലയിൽ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ലഹരികടത്തിന് കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് പിടികൂടി വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു അജിത് കിഷൻ. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രക്ഷപ്പെട്ടത്.
തൃശൂർ: തൃശൂർ കോടതിയിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ശ്രീലങ്കൻ നാവികസേനയാണ് പിടികൂടിയത്. ഇയാളെ അവശനിലയിൽ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ലഹരികടത്തിന് കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് പിടികൂടി വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു അജിത് കിഷൻ. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രക്ഷപ്പെട്ടത്.
https://www.youtube.com/watch?v=Ko18SgceYX8