വനിതാ വിഭാഗത്തിൽ കോഴിക്കോട് കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് സ്വർണ്ണം നേടിയത് സ്കോർ ( 2 - 1 ). കോഴിക്കോടിന് വേണ്ടി ജി വി.എച്ച്  എസ് നടക്കാവിലെ അലക്സി ബാ പ. സാംസൻ, വി ഭാഗ്യശ്രീ എന്നിവരാണ് ജേഴ്സി - അണിഞ്ഞത്.  മൂന്നാം സ്ഥാനം എർണാകുളം ജില്ല നേടി

കോഴിക്കോട് : രണ്ടാമത് സംസ്ഥാന സീനർ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫൈനലിൽ കോഴിക്കോട്‌ വയനാടിനെ 2-1 ന് പരാജയപ്പെടുത്തി രണ്ടാം തവണയും കോഴിക്കോട് ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ എർണാകുളം കരസ്തമാക്കി. കോഴിക്കോടിന് വേണ്ടി ഇന്ത്യൻ താരങ്ങളായ മുഹമ്മദ് നൗഫൽ, അനു കൃഷ്ണദാസ് എന്നിവരാണ് ജേഴ്സി അണിഞ്ഞത്. 

വനിതാ വിഭാഗത്തിൽ കോഴിക്കോട് കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് സ്വർണ്ണം നേടിയത് സ്കോർ ( 2 - 1 ). കോഴിക്കോടിന് വേണ്ടി ജി വി.എച്ച് എസ് നടക്കാവിലെ അലക്സി ബാ പ. സാംസൻ, വി ഭാഗ്യശ്രീ എന്നിവരാണ് ജേഴ്സി - അണിഞ്ഞത്. മൂന്നാം സ്ഥാനം എർണാകുളം ജില്ല നേടി. 

സമാപന ചടങ്ങിൽ ഫൂട്ട് വോളി അസ്സോസിയേഷൻ ദേശീയ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷ്റഫ് വിജയികൾക്കുള്ള ട്രോഫി കളും മെഡലുകളും വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു. ഇ പ്രതോഷ് കുമാർ , എസ്. സ്മിത എന്നിവർ സംസാരിച്ചു. അമൽ സേതുമാധവൻ സ്വാഗതവും ജില്ലാ സെക്രട്ടി പി.പി.ഇസ്മായിൽ ഷാ നന്ദിയും പറഞ്ഞു.